മല്ലപ്പള്ളിയിൽ കാറ് തലകുത്തനെ മറിഞ്ഞു. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് അത്ഭുതകരമായി എല്ലാരും രക്ഷപെട്ടു. പൂവനകടവ് ചെറുകോല്‍പ്പുഴ റോഡില്‍ വൃന്ദാവനം ഗുരുദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് 1.45-ന് ആണ് അപകടം നടന്നത്.
വെള്ളയില്‍ സ്വദേശി വെള്ളാറുമലയില്‍ വീട്ടില്‍ ഷിബു ജോസഫും കുടുംബവും യാത്ര ചെയ്തിരുന്ന സെലേറിയോ കാറാണ് തലകീഴായി മറിഞ്ഞത്.അപകടത്തിന് കാരണമായത് എതിരെ വന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.