മാര്‍ത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റര്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യുവജനസഖ്യം സെന്റര്‍ പ്രസിഡന്റ് റവ. എം എ. ഫിലിപ് അധ്യക്ഷത വഹിച്ചു. റവ. കെ.വി. ചെറിയന്‍, റവ. തോമസ് ഈശോ, റവ. സാം ടി പണിക്കര്‍, റവ. മാത്യു മത്തായി, റവ. ജോര്‍ജ് ജേക്കബ്, സെന്റര്‍ സെക്രട്ടറി ആകാശ് കെ. ജോസി, ജോയിന്റ സെക്രട്ടറി മെറിന്‍ മാറിയം, ട്രഷറാര്‍ സിറില്‍ ടി. വര്‍ഗീസ്, നിതിന്‍ മാത്യൂ, അനിട്ടോ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
കലാമേളയില്‍ പരിയാരം സെന്റ് ആൻഡ്രൂസ് മാര്‍ത്തോമ്മാ യുവജനസഖ്യം 1-ാം സ്ഥാനവും ആനിക്കാട് ആരോഹണം മാര്‍ത്തോമ്മാ യുവജനസഖ്യം 2-ാം സ്ഥാനവും നേടി.