കീഴ്വായ്പൂര് കിഴക്കേക്കരയിൽ തീപിടിത്തം. കീഴ്വായ്പൂര് കിഴക്കേക്കര സ്കൂളിനുസമീപം പയറ്റുകാലായിൽ ജോസിന്റെ പുരയിടത്തിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് തീപിടിച്ചത്. ഈ പറമ്പിൽ വെട്ടിയ പാഴ്‌മരങ്ങളുടെ അവശിഷ്ടങ്ങൾക്ക് തീയിട്ടപ്പോൾ സ്കൂൾ വളപ്പിലേക്കും തീ പടരുകയായിരുന്നു.
അരയേക്കറോളം സ്ഥലം കത്തിനശിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും ഏറെ പണിപ്പെട്ടാണ് കൂടുതൽ സ്ഥലത്തേക്ക് പടരാതെ തീ അണച്ചത്.