ഇടവേളയ്ക്ക് ശേഷം മല്ലപ്പള്ളിയിൽ വീണ്ടും കാട്ടു പന്നി ശല്യം രൂക്ഷമായി. ആനിക്കാട്, കോട്ടാങ്ങൽ, എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാട്ടു പന്നി ശല്യം തുടങ്ങിയിട്ട് നാളേറെയായി. വനമേഖലയിൽ നിന്ന് വളരെ അകലെയുള്ള മല്ലപ്പള്ളിയിൽ 2018 ലെ പ്രളയത്തെ തുടർന്നാണ് കാട്ടുപന്നികൾ എത്തിയത് എന്ന് പറയുന്നു. അതിവേഗം പെറ്റു പെരുകിയ ഇവ വ്യാപകമായ തോതിൽ കരക്കൃഷികൾ നശിപ്പിക്കാൻ തുടങ്ങിയതോടെ പലയിടത്തും കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.
ചക്കയുടെ കാലമായതിനാലാണ് ഇടക്കാലത്ത് പന്നി ശല്യം കുറഞ്ഞതെന്ന് കർഷകർ പറയുന്നു. ചക്ക കാലം കഴിഞ്ഞപ്പോൾ വീണ്ടും കാട്ടു പന്നികൾ കൃഷി നശിപ്പിക്കുകാണ്
തുരുത്തിക്കാട്, മടുക്കോലി, പുതുശ്ശേരി ഭാഗങ്ങളിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ വിളവെത്തിയ കപ്പ, വാഴ, ചേമ്പ്, കാച്ചിൽ തുടങ്ങിയ വിളകൾ കാട്ടു പന്നി നശിപ്പിച്ചു.