മല്ലപ്പള്ളി താലുക്കിലെ ആനിക്കാട് പഞ്ചായത്തിലെ റോഡുകള്‍ക്ക് വർഷങ്ങൾ ആയി തകർന്നു കിടക്കുന്നത് വാഹനയാത്ര ക്ലേശകരമാക്കുന്നു.
ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുകൂടി കടന്നുപോകുന്ന മല്ലപ്പള്ളി - കാവനാല്‍കടവ് - ചെട്ടിമുക്ക് - കുളത്തൂര്‍മുഴി, മല്ലപ്പള്ളി - പുല്ലുകുത്തി - നൂറോമ്മാവ് - കുളത്തുങ്കല്‍കവല എന്നി റോഡുകളില്‍ കുഴികള്‍ നിറഞ്ഞതിനാല്‍ യാത്ര ക്ലേശകരമാണ്.
ഭാരവാഹനങ്ങള്‍ നിരന്തരമായ സഞ്ചാരം റോഡ് തകര്‍ച്ചയ്ക്കു വഴി തെളിക്കുന്നത്.
ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാവനാല്‍ കടവില്‍ പാലം നിര്‍മിച്ചുവെക്കിലും സമീപനപാതകളില്‍കുടി സുഗമമായി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.
പൂല്ലുകുത്തി - നൂറോമ്മാവ് വഴി നെടുങ്കുന്നത്തിനു ഉള്ള റോഡിലും കുഴികള്‍ നിറഞ്ഞതിനാല്‍ യാത്ര അപകടകരമാണ്. ഈ റോഡിന്റെ ഇരുവശത്തും കാടു വളർന്ന് നിൽക്കുന്നതിനാൽ എതിരെ വരുന്ന വാഹനത്തിന്ന് സൈഡ് കൊടുക്കുവാന്‍ പോലും സ്ഥലമില്ല പലയിടത്തും.
മല്ലപ്പള്ളി തേയിലമണ്ണില്‍പടി - പുല്ലുകുത്തി റോഡും തകര്‍ച്ചയുടെ പാതയിലാണ്.
ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുകൂടിയുള്ള പ്രധാനറോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ മെച്ചപ്പെടുത്തി വികസനപാത തെളിയിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.