ടാലി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്
തിരുവല്ല മഞ്ഞാടിയിൽ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എംഎസ്‌എംഇ ടെക്നോളജി ഡവലപ്മെന്റ് സെന്ററില്‍ സെപ്റ്റംബർ 27ന് തുടങ്ങുന്ന ഒരു മാസത്തെ ടാലി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ മഞ്ഞാടി സെന്ററില്‍ നേരിട്ടായിരിക്കും നടക്കുക. റജിസ്റ്റര്‍ ചെയ്യാൻ വിളിക്കുക 7010313158