കോട്ടാങ്ങൽ പഞ്ചായത്തിലെ മാരംകുളം-നിർമലപുരം റോഡിൽ മാലിന്യം തള്ളുന്നത് പതിവായി. മത്സ്യ - മാംസ അവശിഷ്ടങ്ങളും വീടുകളിലെ മാലിന്യങ്ങളും നിരന്തരമായി റോഡിലും പരിസര പ്രദേശങ്ങളിലെ റബ്ബർ തോട്ടങ്ങളിലും നിക്ഷേപിക്കുകയാണ്. ഇതേ തുടർന്ന് തെരുവുനായ്ക്കൾ, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം വർധിച്ചിട്ടുണ്ട്. മദ്യക്കുപ്പികൾ പൊട്ടിച്ചിടുന്നതിനാൽ റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.