കല്ലൂപ്പാറ പഞ്ചായത്ത് മൂന്നാം വാർഡിലെ ചെങ്ങരൂർ ശ്രീശുഭാനന്ദാശ്രമത്തിൽ മോഷണം.
ബുധനാഴ്ച പുലർച്ചെ കെട്ടിടത്തിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന കള്ളന്മാർ അലമാരയും കാണിക്കവഞ്ചിയും കുത്തിത്തുറന്നു. ആയിരത്തിലധികം രൂപ നഷ്ടമായതായി ഭാരവാഹികൾ കീഴ്വായ്പൂര് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.