കോഴഞ്ചേരി - മല്ലപ്പള്ളി റോഡില്‍ വലിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വലതുവശത്തായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്നത് പതിവായിരിക്കുന്നു.
മല്ലപ്പള്ളി ടൗണിലെ പാര്‍ക്കിംഗ് അസൗകര്യങ്ങള്‍ മൂലം മിക്ക വാഹനങ്ങളും പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ഥലത്താണ് പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ നീണ്ട നിരയായതിനാല്‍ മാലിന്യങ്ങള്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ തള്ളുകയാണ് പതിവ്.
നിരീക്ഷണ കാമറ സ്ഥാപിച്ചിരിക്കുന്നതിന് തൊട്ടരുകിലായാണ് മാലിന്യം തള്ളല്‍. മാലിന്യം തള്ളുന്നവര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ കര്‍ശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.