കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് രണ്ടും ആറും വാർഡുകൾ കൺടെയ്‌ൻമെന്റ് സോണായതിനാൽ ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ ഏഴുമണിമുതൽ വൈകീട്ട് എഴുമണിവരെയും ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും അക്ഷയ, ജനസേവന കേന്ദ്രങ്ങൾ എന്നിവ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയും റേഷൻ കടകൾ, മരുന്നുകടകൾ എന്നിവ നിലവിലുള്ള സമയവും തുറന്നുപ്രവർത്തിക്കാം. മറ്റു കടകൾ പ്രവർത്തിക്കാനനുമതിയില്ല.
മറ്റു വാർഡുകളിൽ എല്ലാ പ്രവർത്തനങ്ങളും സാധാരണ രീതിയിൽ ആയിരിക്കും. കടകൾ ഏഴുമുതൽ ഏഴുവരെയായിരിക്കും. ടാക്‌സി വാഹനങ്ങൾ അകലം പാലിച്ച് സ്റ്റാൻഡിൽ കിടക്കണം. ആൾക്കൂട്ടം ഒഴിവാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക എന്നീ നിർദേശങ്ങളും പാലിക്കണമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.