ആനിക്കാട് പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനമില്ലാതായിട്ട് ഒരു മാസം ആയിട്ടും പുതിയയാളെ നിയമിക്കാത്തത് ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നതായി പരാതി.
ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലംമാറി പോയത്തിന് ശേഷം വേറെ ഡോക്ടറെ നിയമിച്ചിട്ടില്ല. കോട്ടാങ്ങല്‍ പഞ്ചായത്തിലെ മൃഗാശുപത്രിയിലെ ഡോക്ടര്‍ക്ക് അധിക ചുമതലയാണ് ഇവിടേക്ക് നല്‍കിയിരിക്കുന്നത്. അതാകട്ടെ ആഴ്ച്ചയില്‍ ഒരുദിവസം മാത്രമാണ് സേവനം ലഭിക്കുന്നത്.