പത്തനംതിട്ട ജില്ലയിൽ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം എഎവൈ (മഞ്ഞ) പിഎച്ച്‌എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന കുടുംബത്തെയോ വ്യക്തികളെയോ കുറിച്ച് വ്യക്തമായ അറിവുള്ളവര്‍ക്ക് പരാതിപ്പെടാം.
ബന്ധപ്പെട്ട കുടുംബത്തിന്റെ വ്യക്തിയുടെ വൃക്തമായ വിലാസം/ഫോണ്‍ നമ്പര്‍/റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയില്‍ ഏതെങ്കിലൂം വിവരങ്ങള്‍ 9495998223 എന്ന നമ്പരില്‍ ഫോണ്‍കോള്‍ ആയോ വാട്‌സാപ് സന്ദേശം ആയോ ശബ്ദ സന്ദേശമായോ അറിയിക്കാം.
പരാതി അറിയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.