ചുഴന വാളക്കുഴി മേഖലയിൽ തിങ്കളാഴ്ച പുലർച്ചെ കാട്ടുപന്നി കൃഷി നശിപ്പിച്ചു. വട്ടക്കാലയിൽ ജേക്കബ് മാത്യുവിന്റെ 80 സെന്റ് സ്ഥലത്തെ കൃഷിയിടത്തിൽ കപ്പ, ചേമ്പ് തുടങ്ങിയ വിളകൾ കുത്തിമറിച്ചു.
കഴിഞ്ഞ ദിവസം വനപാലകരും നാട്ടുകാരും ചേർന്ന് കൃഷിയിടത്തിൽ നാശം വരുത്തിയ പന്നിയെ വെടിവെച്ചു കൊന്നിരുന്നു. നിരവധി പന്നികൾ ഈ പരിസരപ്രദേശങ്ങളിൽ ഇനിയുമുണ്ടെന്നതിന് തെളിവാണ് ഈ ആക്രമണം.