ചുങ്കപ്പാറ ടൗണിൽ തെരുവ്‌ നായശല്യം രൂക്ഷം


ചുങ്കപ്പാറ ടൌണിലും പരിസര പ്രദേശങ്ങളിലും തെരുവ്‌ നായശല്യം രൂക്ഷമാകുന്നു. കോട്ടാങ്ങല്‍ - ചാലാപ്പള്ളി റോഡില്‍ പ്രസ്പടി മുതല്‍ പഴയ പമ്പുപടി വരെയും, പൊന്തന്‍പുഴ റോഡില്‍ പഴയ തിയറ്റര്‍പടി വരെയും, ബസ്‌ സ്റ്റാന്‍ഡിലും രാപകല്‍ ഭേദമെന്ന്യേ നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു.

മാലിന്യ സംസ്‌കരണ ശാല പ്രവര്‍ത്തനം നിലച്ചതോടെ മിക്കയിടങ്ങളിലും മാലിന്യം തള്ളല്‍ വ്യാപകമാണ്‌. മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിനെത്തുന്ന നായ്ക്കൂട്ടം കാല്‍നട, ഇരുച്രകവാഹന യാത്രക്കാര്‍ക്ക്‌ ഭീഷണിയാകുന്നു. മേഖലയിലെ വളര്‍ത്തുമൃഗങ്ങളെയും ഇവ ആക്രമിക്കാറുണ്ട്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ