പെരുമ്പെട്ടിയിൽ കുരങ്ങു ശല്യം രുക്ഷം
പെരുമ്പെട്ടി - ചൂട്ടുമണ്‍,കരിയംപ്ലാവ്, പന്നയ്ക്കപ്പതാല്‍, മുത്വപ്പട, കുരട്ടിപ്പട്ട, ചിരട്ടോലി,കുവപ്ലാവ് എന്നിവിടങ്ങളില്‍ കുരങ്ങു ശല്യം രൂക്ഷം ആയതായി പരാതി.
റബര്‍ പാല്‍ സംഭരണ ചിരട്ടകള്‍ തട്ടിമറിക്കുക, പത്രങ്ങളും ഉണക്കാന്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങളും പെറുക്കിയെടുത്ത് കിണറ്റിലും മരത്തിന്റെ മുകളിലും വയ്ക്കുക, വീടിന്റെ തുറന്നുകിടക്കുന്ന പിന്‍വാതിലുകളിലൂടെ അകത്തു പ്രവേശിച്ച് ഭക്ഷ്യ സാധനങ്ങളുമായി കടക്കുക, നാളികേരവും പപ്പായയും നേത്രക്കുലയുമെല്ലാം പറിച്ചെടുക്കുക എന്നിങ്ങനെ ഒട്ടേറെ ദുരിതങ്ങളാണ് ഇവ മൂലം പരിസരവാസികൾക്കുണ്ടാക്കുന്നത്.
കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ നില്‍ക്കുന്നവരുടെ കയ്യിലുള്ള സഞ്ചികള്‍ പോലും കവര്‍ന്നെടുക്കുന്നതായി റിപോർട്ടുകൾ ഉണ്ട്.