കുന്നന്താനം - കണിയാംപാറ റോഡിൽ നവികരണത്തിന്റെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതുവരെ ഗതാഗത നിയ്യന്തണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
കണിയാംപാറ റോഡിന്റെ നവീകരണവുമായി ബന്ധപ്പെടുത്തി ചേലയ്ക്കല്‍പടയില്‍ പൂതിയതായി നിർമ്മിക്കുന്ന കലുങ്കിനൊപ്പം വെള്ളകെട്ട് രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ ഓടയുടെ നിര്‍മാണവും പുരോഗമിക്കുന്നു.
റോഡ് മെച്ചപ്പെടുത്തിയ ശേഷം കേബിളുകളും പൈപ്പും സ്ഥാപിക്കുമ്പോഴുണ്ടാകുന്ന തകര്‍ച്ച ഒഴിവാക്കുന്നതിനുള്ള ഇടനാഴികളുടെ പണികളും നടക്കുന്നുണ്ട്.