പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിയിൽ ( അയിരൂർ) ദിവസ വേതനാടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികയിൽ നിയമനം നടത്തുന്നു. ഏഴാംക്ലാസ് യോഗ്യതയുള്ള 50 വയസ്സിൽ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷകൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോൺ മൊബൈൽ നമ്പർ, ഇ-മെയിൽ സഹിതം, dahayiroor@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്റ്റംബർ 20-ന് വൈകീട്ട് അഞ്ചിനകം മെയിൽ ചെയ്യണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04735 231900.