അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ടതിനാൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി.ഇന്ന് വൈകിട്ട് 6.30 മുതൽ രാത്രി 10.30 മണി വരെയുള്ള നാല് മണിക്കൂർ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന.
കേന്ദ്ര പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിൻ്റെ കുറവുണ്ടായതാണ് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക് കാരണം.
കൽക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാല്‍, ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തിൽ കുറവ് അനുഭവപ്പെടുകയാണ്. ഇതുമൂലം ദീർഘ്വകാല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത് എന്നും, പവർ ഏക്സേഞ്ചിൽ നിന്നും റിയൽ ടൈം ബേസിസിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാൻ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.