പത്തനംതിട്ട ജില്ലയിൽ 2401 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു


 പത്തനംതിട്ട ജില്ലയിൽ 2401 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ട് മുഖ്യ അലോട്ട്മെൻറുകൾക്ക് ശേഷമുള്ള കണക്കാണിത്. സയൻസ് വിഭാഗത്തിൽ 992 ,കൊമേഴ്സ് വിഭാഗത്തിൽ 888, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 521 എന്നിങ്ങനെയാണ് ഒഴിവുകൾ.

ജനറൽവിഭാഗത്തിലാണ് ഏറ്റവുംകൂടുതൽ ഒഴിവുകൾ. സംവരണവിഭാഗങ്ങളിലും ഒഴിവുകളുണ്ട്. അപേക്ഷിച്ചിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കും മുമ്പ് അപേക്ഷിച്ചവർക്കും ഇപ്പോൾ അപേക്ഷ പുതുക്കി നൽകാം. മുമ്പുള്ള അപേക്ഷാ നമ്പരും പാസ് വേഡും ഉപയോഗിച്ച് പുതിയ ഓപ്ഷനുകൾ നൽകാം. 28-ന് വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം.

ഈവർഷം ജില്ലയിൽ ഒരുബാച്ചിൽ 50 കുട്ടികൾ എന്ന ക്രമത്തിലാണ് പ്രവേശനം നടത്തുന്നത്. കഴിഞ്ഞവർഷം ഒരു ബാച്ചിൽ 55 പേരെ പ്രവേശിപ്പിച്ചിരുന്നു. അതിനുമുമ്പ് 60 പേരായിരുന്നു ഒരു ബാച്ചിൽ ഉണ്ടായിരുന്നത്. വർഷങ്ങളായി പത്തനംതിട്ട ജില്ലയിൽ പ്ലസ് വൺ പ്രവേശനം പൂർത്തീകരിച്ചു കഴിഞ്ഞാലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുമായിരുന്നു. ഈ വർഷം 50 സീറ്റുകളായി കുറച്ചിട്ടും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം 2401 ആയത് ജില്ലയിലെ ഹയർ സെക്കൻഡറി അധ്യാപകർക്ക് ആശങ്കയുയർത്തുന്നുണ്ട്.

സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്കൂളുകളിലുമായി 14000 സീറ്റുകളുണ്ട്. വി.എച്ച്.എസ്.സി, ഐ.ടി.ഐ. വിഭാഗങ്ങളിൽ കുറച്ചുസീറ്റുകൾ വേറെയുമുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ