മല്ലപ്പള്ളിയിൽ പൊലീസ് എന്ന പേരില്‍ കടയില്‍ കയറി പരിചയം സ്ഥാപിച്ച ശേഷം മോഷണം.
ഇന്നലെ വൈകിട്ട് കടുവാക്കുഴിയിലാണ് സംഭവം. ബലികളത്തില്‍ പരേതനായ തോമസിന്റെ ഭാര്യ ലീലാമ്മ തോമസിന്റെ കടയില്‍ ആണ് മോഷണം നടന്നത്.
വെള്ളം കുടിക്കാന്‍ എന്ന വ്യാജേന കടയുടെ ഉള്ളില്‍ കയറിയ ആള്‍ 15000 രൂപ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെട്ട ബാഗുമായാണ് കടന്നത്. ലോട്ടറി വിറ്റ് കിട്ടിയ പണമാണ് നഷ്ടമായത്.