സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്. കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. കേരളത്തിലെ ട്രേഡ് യൂണിയന്‍ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
51 ശതമാനം ഓഹരി കനേഡിയന്‍ കമ്ബനിയായ ഫെയര്‍ ഫാക്‌സ് കൈവശപ്പെടുത്തിയതോടെ സിഎസ്ബി ബാങ്കില്‍ വരുന്ന തൊഴിലാളി വിരുദ്ധ മാറ്റങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, ബാങ്കുകളിലെ താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടാണ് സമരം.
ഒക്ടോബർ 20 മുതല്‍ മൂന്ന് ദിവസങ്ങളിലായി സിഎസ്ബി ബാങ്കില്‍ പണിമുടക്കാണ്. ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്.