ഒക്ടോബർ 16-നുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിനശിച്ചവർ എ.ഐ.എം.എസ്. (www.aims.kerala.gov.in) വെബ് പോർട്ടലിൽ തിങ്കളാഴ്ചയ്ക്കകം നഷ്ടപരിഹാര അപേക്ഷ നൽകണം.
ഓൺലൈൻ അപേക്ഷ തയ്യാറാക്കുന്നതിന് കർഷകരെ സഹായിക്കാൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ കോട്ടാങ്ങൽ കൃഷിഭവൻ പ്രവർത്തിക്കും. ആധാർ, കരം രസീത്/ പാട്ടക്കരാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും ഫോട്ടോയുമായി എത്തണം. കോട്ടാങ്ങൽ പഞ്ചായത്തിലെ കൃഷിനാശം തിട്ടപ്പെടുത്താൻ മറ്റിടങ്ങളിൽനിന്ന് മൂന്ന് കൃഷി അസിസ്റ്റന്റുമാരെക്കൂടി നിയോഗിച്ചതായി മല്ലപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.