സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യേല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
മുൻകരുതലുകൾ
- ഇടിമിന്നലിന്റെ ആദ്യം ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം
- ഇടിമിന്നലുള്ള സമയങ്ങളിൽ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ പോകരുത്
- മിന്നൽ ഉള്ളപ്പോൾ ഗൃഹോപകരണങ്ങളുടെ വൈദ്യുതി വിഛേദിക്കണം
- ജനലും വാതിലും അടച്ചിടണം
- ലോഹ വസ്തുക്കളുടെയും വൈദ്യുതി ഉപകരണങ്ങളുടെയും അടുത്ത് നിൽക്കരുത്.
- ഈ സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം
- വീടുനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
- വാഹനങ്ങൾ ആണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം
- ജാലശയങ്ങളിൽ ഇറങ്ങരുത്
- വളർത്തു മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്
- ഉച്ചയ്ക്ക് 2നും 10നും ഇടയിൽ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം