സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുള്‍പൊട്ടി.
പത്തനംതിട്ടയില്‍ മലയാലപ്പുഴ മുസല്യാര്‍ കോളജിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വ്യാപക കൃഷി നാശമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. കുമ്പഴ മലയാലപ്പുഴ റോഡിലേക്കും വെള്ളം കയറി. റാന്നിയില്‍ ജല നിരപ്പ് ഉയരുകയാണ്
കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കല്‍ വില്ലേജില്‍ ഇളംകാട് ഭാഗത്തുമാണ് ഉരുള്‍പൊട്ടിയത്.