മല്ലപ്പള്ളി ജല അതോറിറ്റി സ്ബ്ഡിവിഷന്റെ പരിധിയിലെ മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കൊറ്റനാട്, ഇരവിപേരൂര്‍, കോയിപ്രം, പുറമറ്റം, എഴുമറ്റൂര്‍, തോട്ടപ്പുഴശേരി, അയിരൂര്‍ പഞ്ചായത്തുകളില്‍ വെള്ളക്കരം കുടിശികയുള്ള ഉപയോക്താക്കള്‍ ഒക്ടോബർ 31ന് മുന്‍പ് ഒടുക്കണം. അല്ലാത്തപക്ഷം നവംബര്‍ 1 മുതൽ കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.