മല്ലപ്പള്ളിയിൽ വീണ്ടും മോഷണം. വർക്ക് ഷോപ്പിൽ പെയിന്റിങ്ങിനായി ഇട്ടിരുന്ന പിക്കപ്പ് വാൻ മോഷണം പോയി.
മല്ലപ്പള്ളി - തിരുവല്ല റോഡിൽ പ്രവർത്തിക്കുന്ന രണ്ട് വർക്ക് ഷോപ്പിൽ ആണ് മോഷണം നടന്നത്. പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഒരു വർക്ക് ഷോപ്പിൽ നിന്നും ടൂൾ കിറ്റുകളും കവർന്നിട്ടുണ്ട്. പെയിന്റിങ്ങിനായി ഹെഡ്‍ലൈറ്റ് ഉൾപ്പെടെ ഊരി വെച്ചിരുന്ന പിക്കപ്പ് വാൻ ആണ് മോഷ്ടാക്കൾ കവർന്നത്. കീഴ്വായ്പൂര് പോലീസ് കേസെടുത്തു.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വെളുപ്പിനെ 3:30 ഓടെയാണ് മോഷണം നടന്നതെന്നാണ് വിവരം. നമ്പർ പ്ലേറ്റോ ഹെഡ്ലൈറ്റോ ഇല്ലാത്ത പിക്കപ്പ് വാൻ കടത്തിക്കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മല്ലപ്പള്ളി പ്രദേശത്ത് രാത്രികാല മോഷണം പതിവായിരിക്കുകയാണ്.
കഴിഞ്ഞദിവസം മത്സ്യ വ്യാപാര കടയിലും പച്ചക്കറി കടയിൽ മോഷണം നടന്നിരുന്നു.