മല്ലപ്പള്ളിയിൽ യുവാക്കൾ ഒഴുക്കിൽപ്പെട്ടു


 വെള്ളെപ്പൊക്കത്തില്‍ ഒഴുകിപ്പോയ വീട്ടുസാധനങ്ങള്‍ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മല്ലപ്പള്ളിയില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു.

മുരണി സ്വദേശികളായ സജി, മനോജ് കുമാര്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ വീട്ടുപകരണങ്ങള്‍ വള്ളത്തിലെത്തി കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ട മനോജ് തീരുമാലിട ക്ഷേത്രത്തിന് സമീപത്തുവച്ച്‌ കരകയറി. കുത്തൊഴുക്കില്‍പ്പെട്ട സജിയെ രക്ഷിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് മല്ലപ്പള്ളി പാലത്തിന് മുകളില്‍ നിന്ന് വടമിട്ട് നല്‍കിയെങ്കിലും പിടിവിട്ട് വീണ്ടും ഒഴുകി. തുടര്‍ന്ന് പാലത്തില്‍ നിന്ന് 200 മീറ്റര്‍ മാറിയുള്ള ചന്തക്കടവിന് സമീപത്തെ മരച്ചില്ലയില്‍ പിടിച്ച്‌ സജി കരയ്‌ക്കെത്തുകയായിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ