മല്ലപ്പള്ളി താലൂക്കിൽ ശക്തമായ മഴയിൽ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിന് ഒക്ടോബർ 19 മുതൽ വില്ലേജ് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ 10 റവന്യൂസംഘങ്ങൾ വീടുകൾ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നിർണയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തിന് അപേക്ഷ കൈമാറും. നാശം സംബന്ധിച്ച വിവരങ്ങൾ വില്ലേജ് ഓഫീസറെ 19 മുതൽ അറിയിക്കാൻ അവസരമുണ്ടെന്ന് തഹസിൽദാർ എം.ടി.ജെയിംസ് അറിയിച്ചു.
Click Here for Contact Details of Village Offices in Mallappally Taluk