തിരുവല്ല പുഷ്പഗിരി കമ്യൂണിറ്റി മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ കോട്ടാങ്ങൽ മുസ്‌ലിം ജമാഅത്ത് ഹാളിൽ (22/10/21) വെള്ളിയാഴ്ച മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒൻപതിന് തുടങ്ങി മൂന്നിന് സമാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അറിയിച്ചു.