മുരണി കവലയിലെ റോഡുകള്‍ തകർന്നു തരിപ്പണമായി കിടക്കുന്നു. മുരണി കവലയിലേക്കുള്ള ചേര്‍ത്തോട് - കാവനാല്‍കടവ്, തിരുമാലിടക്ഷേത്രം - മുരണി, ശാസ്താംകോയിക്കല്‍ - മുരണി എന്നീ റോഡുകളുടെ തകര്‍ച്ച ജനങ്ങളെ വലയ്ക്കുന്നു.
മൂന്ന് റോഡിലും ടാറിളകി കുഴികൾ രുപപ്പെട്ടിരിക്കുവാണ്. ഭാരവാഹനങ്ങളുടെ തുടര്‍ച്ചയായ സഞ്ചാരം തകര്‍ച്ചയ്ക്കു വഴി തെളിക്കുന്നതായി നാട്ടുകാർ പറയുന്നു .