പെരുമ്പെട്ടിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നു. കഴിഞ്ഞദിവസം പെരുമ്പെട്ടി പടിഞ്ഞാറെ മൂലേത്രയിൽ ഗിരീഷിന്റെ കൃഷികൾ പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു. കാച്ചിൽ, ചീമച്ചേമ്പ്, ചേന എന്നീ കൃഷികളാണ് നശിപ്പിച്ചത്.
ചുട്ടുമൺ, കണിയാത്ത് പടി, മാപ്പൂര്, പെരുമ്പെട്ടി തറ, ക്ഷേത്രപരിസരം, പന്നയ്ക്കപ്പതാൽ, തൂങ്ങുപാല, ചിരട്ടോലിൽ തുടങ്ങിയ ഭാഗങ്ങളിലെല്ലാം പന്നിശല്യം രൂക്ഷമാണ്.