കുന്നന്താനം ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്.
സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ഇവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 18-30 വയസ്സ്.
താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം നവംബർ എട്ട് രണ്ടുമണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.