എഴുമറ്റൂരിലും സമീപ പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞദിവസം കട അടച്ച് വീട്ടിലേക്ക് നടന്നുപോയ ലോട്ടറി വ്യാപാരിയെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം വളഞ്ഞു കൈയിലുണ്ടായിരുന്ന സഞ്ചി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈ പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.