രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയിലേക്ക്


 രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയിലാകുന്നു. കോവിഡ് സാഹചര്യം അനുസരിച്ച് രാജ്യങ്ങളെ മൂന്നായി തിരിച്ചാകും സര്‍വീസ്. 

വെല്ലുവിളി തീരെ കുറഞ്ഞ രാജ്യങ്ങളിലേയ്ക്ക് 100 ശതമാനം സര്‍വീസും തുടങ്ങും. 

കോവിഡ് വെല്ലുവിളിയുള്ള എന്നാല്‍ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളിലേയ്ക്ക് 75 ശതമാനം സര്‍വീസാകും പുന:രാരംഭിക്കുക. 

കോവിഡ് വെല്ലുവിളിയുള്ള എന്നാല്‍ എയര്‍ ബബിള്‍ കരാറില്ലാത്ത രാജ്യങ്ങളിലേയ്ക്ക് 50 ശതമാനം സര്‍വീസ് മാത്രമേയുണ്ടാകൂ.  

വ്യോമയാന, വിനോദസഞ്ചാര മേഖലയുടെ താല്‍പര്യം പരിഗണിച്ചാണ് തീരുമാനം. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ