തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ചെന്ന് പരാതി : സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്


 തിരുവയിൽ വീട്ടമ്മയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും വനിതാ കൗൺസിലറും ഉൾപ്പെടെ 12 പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. 57കാരി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസ്.

കോട്ടാലി ബ്രാഞ്ച് സെക്രട്ടറി ചുമത്ര ചിറപ്പുറത്ത് സി.സി. സജിമോൻ (49), ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുത്തൂർ നാങ്കരമലയിൽ നാസർ (45)  എന്നിവർക്കെതിരെ മാനഭംഗം, ഭീഷണിപ്പെടുത്തി പണംതട്ടൽ, നഗ്നദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റുള്ളവർക്കെതിരെ കേസ്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മേയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് പരാതി നൽകിയത്. പത്തനംതിട്ടയിലേക്ക് പോകാൻ സഹായിക്കാമെന്ന് പറഞ്ഞു കാറിൽ കയറ്റിയശേഷം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി വീട്ടമ്മയെ പീഡിപ്പിച്ചു എന്നാണ് പരാതി. നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും അവ പുറത്തുവിടാതിരിക്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ