ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യുവിനെ സി.പി.എം. പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രകടനവും യോഗവും നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിൻസൺ പാറോലിക്കലിന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം കുഞ്ഞു കോശി പോൾ യോഗം ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. സെക്രട്ടറി കോശി പി. സഖറിയാ, ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി.കെ. ബഷീർകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.