ചാലാപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി. ബസും തടി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 4.45 ഓടെ ചാലാപ്പള്ളി - ചുങ്കപ്പാറ റോഡിൽ കുളത്തുങ്കൽ ഷാപ്പുപടിയിലാണ് അപകടമുണ്ടായത്.
തിരുവല്ലയിൽ നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസും ലോഡുമായി എതിർ ദിശയിലെത്തിയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവർ റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.