പമ്പ, കല്ലാർ, അച്ചൻകോവിൽ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം : ജില്ലാ കളക്ടർ
പത്തനംതിട്ട ജില്ലയിൽ പമ്പ-കല്ലാർ, അച്ചൻകോവിൽ- കല്ലാർ, അച്ചൻകോവിൽ വൃഷ്ടി പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ മേഘവിസ്ഫോടനത്തിനു സമാനമായ രീതിയിൽ അതി തീവ്ര മഴ പെയ്തു. ചിലയിടങ്ങളിൽ 250mm മഴ രേഖപ്പെടുത്തി. ഈ വർഷം 24 മണിക്കൂറിൽ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണിത്. പമ്പ, കല്ലാർ, അച്ചൻകോവിൽ തീരങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കേണ്ടതാണ്.