ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടര്‍ന്ന് ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുളളത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്.
നാളെ മുതല്‍ പുതുക്കിയ ഇളവ് പ്രാബല്യത്തില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ച് ഉയരുന്നതില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കെ ആണ് നടപടി.