വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ പോയ കോട്ടൂർ മേലേതിൽ വീട്ടിൽ നോബിൾ കെ.ജോണിനെ(30) തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. വിവാഹം കഴിക്കുന്നതിൽനിന്ന് നോബിൾ പിന്മാറിയതിനെ തുടർന്നാണ് യുവതി തിരുവല്ല പോലീസിൽ പരാതി നൽകിയത്. ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സി.ഐ. അറിയിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
0