കീഴ്‌വായ്പൂര് പാറക്കടവ് പാലത്തിന്റെ ടെൻഡറിന് അംഗീകാരം


 കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽനിന്ന് പരിയാരം കരയിലേക്കുള്ള കീഴ്‌വായ്പൂര് പാറക്കടവ് പാലത്തിന്റെ ടെൻഡറിന് അംഗീകാരമായി. 

ഓഗസ്റ്റ് 16 അവസാന തീയതിയായി ക്ഷണിച്ച ടെൻഡറിൽ ശിവസ്വാമി എന്ന ഒരാൾ മാത്രമാണ് പങ്കെടുത്തത്. എസ്റ്റിമേറ്റിനെക്കാൾ പത്ത് ശതമാനത്തിലധികം തുകയാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ‘ലോക്കൽ മാർക്കറ്റ് റേറ്റ്’ എന്ന എൽ.എം.ആർ. തയ്യാറാക്കി. 

ഇദ്ദേഹം ആവശ്യപ്പെട്ട തുക, പി.ഡബ്ലു.ഡി.യിൽ ഇപ്പോൾ നിലവിലുള്ള 2018 ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റിനെക്കാൾ കുറവായതിനാലാണ് അംഗീകാരം ലഭിച്ചത്. അഞ്ചാംതവണ നടത്തിയ ടെൻഡറിനാണ് ഇപ്പോൾ അംഗീകാരം കിട്ടിയിരിക്കുന്നത്. നാല് പ്രാവശ്യവും അനുമതി ലഭിച്ചിരുന്നില്ല.

ടെൻഡർ അംഗീകരിച്ചതായി ഉടനെ അറിയിപ്പ് കൊടുക്കും. തുടർന്ന് പത്തുദിവസത്തിനകം കരാർവെച്ച് പ്രവൃത്തി ആരംഭിക്കാം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ