സീതത്തോടിന് സമീപം മൂന്നുകല്ലിൽ ഉരുൾപൊട്ടി. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് മൂന്നുകല്ല് മലയിൽ ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. എന്നാൽ കൃഷിഭൂമി ഒലിച്ചുപോയതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
ഈ പ്രദേശം ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലമായതിനാൽ തിങ്കളാഴ്ച മഴ കനത്തതോടെ തന്നെ ഇവിടത്തെ താമസക്കാരിൽ പലരും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിയിരുന്നു. മലവെള്ളപ്പാച്ചിൽ, പ്രദേശത്തക്കുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.