റാന്നി ഇടമുറി ഗവൺമെന്റ് സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് വിഷയത്തിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച 11-ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ:9446382834.
പത്തനംതിട്ട നഗരസഭ വക ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഡിസംബർ രണ്ടിന് രാവിലെ 11-ന് നഗരസഭാ ഓഫീസിൽ നേരിട്ട് എത്തണം.
പത്തനംതിട്ട ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ സംരംഭകത്വ വികസനം എന്ന വിഷയം പഠിപ്പിക്കാൻ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ 11-ന് ഓഫീസിൽ എത്തണം. ഫോൺ: 0468-2224232.