വെച്ചൂച്ചിറ വെൺകുറിഞ്ഞി എസ്.എൻ.ഡി.പി. എച്ച്.എസ്.സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, ഫിസിക്‌സ്, വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച 10-ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ സുവോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, ഗണിതം, ഇംഗ്ളീഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് 10-ന് നടക്കും.
പത്തനംതിട്ട മലയാലപ്പുഴ ഗവ.എൽ.പി.സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രണ്ടിന് നടക്കും.
മാരൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് 10.30-ന് സ്‌കൂളിൽ നടക്കും.
കുളനട മാന്തുക ഗവ. യു.പി.സ്‌കൂളിൽ എൽ.പി.എസ്.എയുടെ ഒഴിവുണ്ട്. നവംബർ അഞ്ചിന് 11.30-ന് സ്‌കൂൾ ഓഫീസിലാണ് അഭിമുഖം.
കീരുകുഴി നോമ്പിഴി ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എയുടെ ഒഴിവുണ്ട്. നവംബർ ആറിന് 10-ന് സ്‌കൂൾ ഓഫീസിലാണ് അഭിമുഖം. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പന്തളം പൂഴിക്കാട് ഗവ. യു.പി.സ്‌കൂളിൽ എൽ.പി. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. നവംബർ അഞ്ചിന് രണ്ടിന് സ്‌കൂൾ ഓഫീസിലാണ് അഭിമുഖം.
തട്ടയിൽ തട്ടയിൽ ഗവ.എൽ.പി.ജി.സ്‌കൂളിൽ എൽ.പി.എസ്.ടി.യുടെ ഒഴിവുണ്ട്. നവംബർ അഞ്ചിന് രണ്ടുമണിക്കാണ് അഭിമുഖം. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
മാരൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് 10.30-ന് സ്‌കൂളിൽ നടക്കും.