ടാറിങ് ഇളകി മെറ്റല്‍ നിരന്ന തുണ്ടിയപ്പാറ-കാടിക്കാവ് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
മെറ്റല്‍ ഇളകി നിരന്നതോടെ ഇതുവഴിയുള്ള കാല്‍നടപോലും ദുസ്സഹമായി. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള കയറ്റത്തില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ കാരണം വാഹനങ്ങള്‍ പോകുന്നതിന് തടസ്സമാകുകയാണ്. കോട്ടാങ്ങല്‍-പാടിമണ്‍, മാരംകുളം-ചെന്നിക്കരപ്പടി എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്.