വെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ഡമോൺസ്‌ട്രേറ്ററുടേയും, സിവിൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ട്രേഡ്‌സ്മാൻമാരുടേയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബുധനാഴ്ച 11-നാണ് അഭിമുഖം. ഡെമോൺസ്‌ട്രേറ്റർക്ക് ഒന്നാം ക്ലാസോടെയുള്ള ത്രിവത്സര കംപ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമയും ട്രേഡ്‌സ്മാൻമാർക്ക് ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ.യും ആണ് യോഗ്യത.