ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്റ്റർ അപകടം: 13 മരണം‌


 സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സ‍ഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ 13 പേർ മരിച്ചതായി റിപോർട്ടുകൾ. തിരിച്ചറിയാൻ മൃതദേഹങ്ങൾ‍ ഡിഎൻഎ പരിശോധന നടത്തും. 

ഉച്ചയ്ക്കാണ് വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പോവുകയായിരുന്നു.

വിമാനത്തിൽ ജനറൽ റാവത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്ത വ്യോമസേന, അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.

News Source :ANI

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ