കഴിഞ്ഞ മാസം 8 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നു വാഗ്ദാനം നൽകിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം വരാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് വീണ്ടും ബസ് ഉടമകളുടെ തീരുമാനം.
കോവിഡ് കാലത്തെ വാഹന നികുതി പൂർണമായി ഒഴിവാക്കി നൽകുകയും വിദ്യാർഥികളുടെ ബസ് നിരക്കിൽ കാലോചിത വർധന വരുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.