മല്ലപ്പള്ളി സംയുക്ത ക്രിസ്‌മസ് കരോൾ ഞായറാഴ്ച വൈകീട്ട് 4.30-ന് മല്ലപ്പള്ളി ടൗണിൽ നടക്കും.
മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവ സഭകളും വ്യാപാരി വ്യവസായികളും പൗരാവലിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്.
വിവിധ ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. ഫാ. ചെറിയാൻ രാമനാലിൽ കോർ എപ്പിസ്കോപ്പ മുഖ്യാതിഥിയായിരിക്കും.