ആനിക്കാട് പഞ്ചായത്തില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാകുമ്പോള്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നു.
നൂറോമ്മാവ് ജംക്ഷനിലാണ് മാസങ്ങളായി പൈപ്പ് ചോര്‍ച്ച. മുറ്റത്തുമ്മാവ് ബാങ്കിന് മുൻപിലും പൈപ്പ് പൊട്ടി വെള്ളം റോഡിൽ കൂടി ഒഴുകയാണ്. ഇതുമൂലം റോഡിലെ ടാറിങ് ഇളകി കുഴി രൂപപ്പെട്ടു. വാഹനങ്ങള്‍ പോകുമ്പോള്‍ സമീപത്തുള്ള കടകളിലേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാകുന്നു, ജല അതോറിറ്റി അധികാരികളോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും പൈപ്പ് ചോര്‍ച്ച പരിഹരിക്കാന്‍ നടപടിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പൈപ്പ് ലൈനിലെ ചോര്‍ച്ച മൂലം നുറുകാട്ട് ഭാഗത്തേക്ക് ശുദ്ധജലം എത്തുന്നില്ല. ആനിക്കാട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലേക്കു 2 ആഴ്ചയായി പൈപ്പ് ലൈനിലൂടെ ശുദ്ധജല എത്തുന്നില്ല. കിണറുകളിലെ ജല നിരപ്പ് ഏറെ താണിരിക്കുകയാണ്. വേനല്‍ തുടങ്ങിയ ലക്ഷണമായതിനാല്‍ ഭൂരിഭാഗം കിണറുകളിലെയും വെള്ളം ഒരുമാസത്തിനുളില്‍ വറ്റാനുള്ള സാധ്യത ഏറെയാണ്. ഹനുമാന്‍കുന്ന് വാട്ടര്‍ ടാക്കില്‍ നിന്നുമാണ് ഈ ഭാഗത്തേക്ക് വെള്ളമെത്തുന്നത്. പൈപ്പ് ലൈനിലുണ്ടാകുന്ന ചോര്‍ച്ച പരിഹരിച്ചാല്‍ തന്നെ ശുദ്ധ ജലക്ഷാ മത്തിന്റെ തീവ്രത കുറയുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരോ ദിവസവും ആയിരക്കണക്കിന് ലീറ്റര്‍ വെള്ളമാണ് പാഴാകുന്നത്.